ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് നഴ്‌സസ് ദിനാഘോഷങ്ങള്‍ വന്‍ വിജയമായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ് : ഡാലസില്‍ മെയ് പന്ത്രണ്ടാം തിയതി ഹില്‍ടോപ് ഇന്ത്യന്‍ റസ്റ്ററന്റ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന നഴ്‌സസ് ഡേ സമ്മേളനത്തില്‍ ഡാളസിലെ നിരവധി ഇന്ത്യന്‍ നഴ്‌സുമാരും അഭ്യുദയകാംഷികളും പങ്കെടുത്തു. യു ടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ നഴ്‌സിംഗ് ഡയറക്റ്റര്‍ ലോറി ഹോഡ്ജ് ചടങ്ങില്‍ മുഖ്യ പ്രഭാഷക ആയിരുന്നു. ‘Nurses- inspire, innovate and influence’ എന്ന വിഷയം പ്രതിപാദിക്കവേ അമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സേവനതല്‍പ്പരതയേയും കഠിനാദ്ധ്വാനത്തെയും ഹോഡ്ജ് പ്രകീര്‍ത്തിച്ചു. ഇന്ത്യന്‍ സമൂഹത്തിലെ പ്രഗല്‍ഭരായ നഴ്‌സുമാരെ ചടങ്ങില്‍ ആദരിച്ചു.

നാഷണല്‍ അസോസിയേഷനായ നൈനയുടെ പ്രസിഡന്റ് ഡോ. ജാക്കി മൈക്കിള്‍, പ്രൊഷണല്‍ അഡ്വാന്‍സ്‌മെന്റിനെക്കുറിച്ചു സെമിനാര്‍ നയിച്ചു. ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു .

എല്ലാ ഇന്ത്യന്‍ നഴ്‌സുമാരോടും ഈ സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. നവീകരിച്ച വെബ്‌സൈറ്റിലൂടെ (www.iana-nt.com) അസോസിയേഷന്‍ അംഗ്വതമാകുവാനും ഭാവിപരിപാടികളില്‍ പങ്കാളികളാകുവാനും അദ്ദേഹം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു.

ഡോ. നിഷ ജേക്കബ്, റീനി ജോണ്‍, മഹേഷ് പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കവിത നായര്‍, വിജി ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ എംസിമാരായിരുന്നു. നിഷാ , സെല്വിന്‍, ദീപ ഹരി എന്നിവരുടെ സംഗീതവിരുന്നും തുടര്‍ന്ന് നഴ്‌സസ് അനുമോദന വിരുന്നും നടന്നു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ആര്‍ലിങ്ങ്ടണ്‍ സ്കൂള്‍ ഓഫ് നഴ്‌സിംഗ് പരിപാടിയുടെ സ്‌പോണ്‍സര്‍ ആയിരുന്നു

സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ വന്‍ വിജയമായിരുന്നു. നഴ്‌സിംഗ് എജുക്കേഷന്‍ ക്ലാസുകളും, കൂടാതെ പന്ത്രണ്ടു ഇന്ത്യന്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് നഴ്‌സിംഗ് പഠന സ്‌കോളര്‍ഷിപ്പും ഫണ്ടുകളിലേക്കു സംഭാവനകളും ഈ കാലയളവില്‍ സംഘടനക്കു നല്‍കുവാന്‍ കഴിഞ്ഞു.

2018 ഒക്‌റ്റോബര്‍ 26 , 27 തീയതികളില്‍ ഡാലസില്‍ ഏട്രിയം ഹോട്ടലില്‍ വച്ചു നടക്കുന്ന നൈനയുടെ നാഷണല്‍ ബൈനീയല്‍ കോണ്‍ഫറന്‍സിനു ഇത്തവണ IANANT യാണ് ആതിഥ്യം വഹിക്കുന്നത്. ഇതിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

Picture2