റവ. ഫിലിപ്പ് ഈശോയുടെ സഹധര്‍മ്മിണി എലിസബത്ത് ഫിലിപ്പ് നിര്യാതയായി

ഡാലസ്: മാര്‍ത്തോമ്മ സഭയുടെ സീനിയര്‍ വൈദീകനും ഹരിപ്പാട് അകംകുടി ബഥേല്‍ മാര്‍ത്തോമ്മ ഇടവക വികാരിയും ആയ കോഴഞ്ചേരി കുഴിക്കാലാ പുളിന്തിട്ട പുത്തന്‍വീട്ടില്‍ റവ.ഫിലിപ്പ് ഈശോയുടെ സഹധര്‍മ്മിണി എലിസബത്ത് ഫിലിപ്പ്(ജിജി 54) നിര്യാതയായി.

കാലം ചെയ്ത ഡോ.സഖറിയാസ് മാര്‍ തെയഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സഹോദരിയുടെയും, പ്രമുഖ ക്രൈസ്തവ സാഹിത്യകാരന്‍ പരേതനായ പി.ടി.കുരുവിള ചേന്നംങ്കേരിയുടെയും മകളാണ് പരേത.

ജെറിന്‍ ഈശോ(ഷാര്‍ജ), ജിതിന്‍ കുരുവിള(ഫെഡറല്‍ ബാങ്ക്) എന്നിവര്‍ മക്കളും, ചിഞ്ചു മരുമകളും ആണ്. സംസ്കാരം ഇലന്തൂര്‍ മാര്‍ത്തോമ്മ വലിയ പള്ളി സെമിത്തേരിയില്‍ പിന്നീട്.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട സിയാറ്റില്‍, കാനഡയിലെ കാല്‍ഗറി, എഡ്മിന്റണ്‍ എന്നീ ഇടവകകളിലെ മുന്‍ വികാരി ആയിരുന്നു റവ.ഫിലിപ്പ് ഈശോ. ഭദ്രാസനാധിപന്‍ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് പരേതയുടെ പെട്ടെന്നുണ്ടായ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ചു.