നടന്‍ ബിബിന്റെ കല്ല്യാണത്തിന് പോര്‍ഷെ കാറില്‍ ദിലീപ്

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് വിവാഹിതനായി. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയെയാണ് ബിബിന്‍ താലി ചാര്‍ത്തിയത്. വിവാഹം താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. കറുത്തേടം സെന്റ് ജോര്‍ജ് പള്ളിയില്‍വെച്ചായിരുന്നു മിന്നുകെട്ട്. വിവാഹത്തിന് ദിലീപ്, പ്രയാഗമാര്‍ട്ടിന്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.

താരങ്ങള്‍ക്കിടയില്‍ താരമായത് ദിലീപും പുത്തന്‍ പോര്‍ഷെ കാറുമായിരുന്നു. വെള്ള പോര്‍ഷെ കാറില്‍ വെള്ള ഷര്‍ട്ടും മുണ്ടും അണിഞ്ഞാണ് ദിലീപ് എത്തിയത്. താരത്തിനൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ആരാധകരുടെ വന്‍ തിരക്കായിരുന്നു. എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയെടുത്ത്, വധൂവരന്മാര്‍ക്ക് ആശംസകളും നേര്‍ന്നാണ് ദിലീപ് യാത്രയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ