മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ആരാധകരുടെ സമ്മാനം

ന്ത്യന്‍ സിനിമയുടെ നടനവിസ്മയമായ മോഹന്‍ലാലിന്റെ അമ്പത്തിയെട്ടാം ജന്മദിനം ഇന്ന് ആരാധകര്‍ ആഘോഷിക്കുകയാണ്. ലാലേട്ടന് ജന്മദിന ആശംസകള്‍ നേര്‍ന്നു കൊണ്ട്, സോഷ്യല്‍ മീഡിയ കൂട്ടായ്മയായ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഒരു ട്രിബ്യുട്ട് വീഡിയോ പുറത്തിറക്കി .

മൈ ജിയുമായി സഹകരിച്ചു മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഒരുക്കിയ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തത്
ദേശീയ പുരസ്‌കാര ജേതാവും സ്റ്റണ്ട് മാസ്റ്ററുമായ പീറ്റര്‍ ഹെയ്‌നാണ്. മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയ ടോണി ജോസഫാണ് വീഡിയോയിലെ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. പ്രശസ്ത ഗാന രചയിതാവും കവിയുമായ മനു മഞ്ജിത് വരികള്‍ എഴുതിയ ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.

2011 മുതല്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടീമാണ് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം തങ്ങളുടെ ശ്കതമായ സാന്നിധ്യം തെളിയിച്ചു കൊണ്ട് മുന്നേറുന്ന മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ ഈ വിഡിയോ ആരാധകരും സിനിമാ പ്രേമികളും ഹൃദയം കൊണ്ട് സ്വീകരിച്ചു കഴിഞ്ഞു.