അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച് പ്രതിപക്ഷത്തുള്ള ശത്രുക്കള്‍ ഒന്നിച്ചെന്ന് പ്രധാനമന്ത്രി

മിന്നലാക്രമണം പോലുള്ള കഠിനമായ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് മടിയില്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിജ്ഞാബദ്ധതയിലാണ് അല്ലാതെ സംഭ്രമിപ്പിക്കലിലല്ല സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കള്ളപ്പണത്തില്‍ നിന്ന് ജനങ്ങളുടെ ധനത്തിലേക്ക് മാറി. ഭരണത്തിനെതിരായ വികാരത്തെ മറികടന്നു. രാജ്യം’ജന്‍പഥി’ലൂടെയല്ല ‘ജന്‍മത്തി’ (ജനമനസ്) ലൂടെയാണ് നീങ്ങുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.

ബി.ജെ.പി.യുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ച് പ്രതിപക്ഷത്തുള്ള ശത്രുക്കള്‍ ഒന്നിച്ചുവെന്നും മോദി തുറന്നടിച്ചു. ഒഡീഷയിലെ കട്ടക്കില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷകാഘോഷങ്ങളോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒഡീഷയില്‍ ആരോഗ്യരംഗം മോശമായ അവസ്ഥയിലാണെന്നും ഇതിനെതിരായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് തന്നെ അത്ഭുതപ്പടെത്തുന്നുവെന്നും മോദി വ്യക്തമാക്കി.