ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, മൂന്ന് മുന്നണികളും പ്രതീക്ഷയില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് വരെ 55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിനു തകരാര്‍ സംഭവിച്ചത് വോട്ടെടുപ്പ് വൈകാന്‍ കാരണമായിരുന്നു. ഇതിനെ ചൊല്ലി ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥരും വോട്ടര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ് ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ