നിപ; പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിപ വൈറസ് ബാധിച്ച് മരിച്ചവരുമായി അടുപ്പമുള്ളവരെ അടുത്ത മാസം 10 വരെ നിരീക്ഷണം തുടരും.

ഓസ്‌ട്രേലിയയില്‍നിന്ന് വൈറസിനുള്ള മരുന്ന് ഇതുവരെ എത്തിയിട്ടില്ല. മരുന്ന് കൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിപ വൈറസ് ബാധ കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന് ആക്കാനും തീരുമാനിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ