ഫോമാ സൗത്ത് ഇസ്റ്റ് പ്രാദേശിക സാംസ്കാരിക “മാമാങ്കം “ജൂൺ ഒൻപതിന് അറ്റ്‌ലാന്റയിൽ :രേഖാ നായർക്ക് ആദരവ് , ഷാലി പന്നിക്കോട് മുഖ്യാതിഥി

മിനി നായർ

അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനകളുടെ സംഘടനയായ ഫോമയുടെ പ്രഥമ സൗത്ത് ഈസ്റ്റ് പ്രാദേശിക സാംസ്കാരിക “മാമാങ്കം “ജൂൺ ഒൻപതിന് അറ്റ്ലാന്റയിൽ നടക്കുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് റെജി ചെറിയാൻ അറിയിച്ചു . ഫോമാ നാഷണൽ കൺവൻഷനു മുന്നോടിയായിട്ടാണ് ഈ സംഗമം സംഘടിപ്പിക്കുന്നത് . സെൻട്രൽ ഗ്വിന്നറ്റ് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യ ആനുകൂല്യ കമ്പനികളിലൊന്നായ ആന്തെം ഇൻകോർപറേറ്റിലെ വിവര സാങ്കേതികവിദ്യയുടെ ഉപാധ്യക്ഷ ആയ ഷാലി പന്നിക്കോട് ഈ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും .അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക കൂടിയാണ് ഷാലി. വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖാ നായരെ ഈ വേദിയിൽ ആദരിക്കും . ഈ സാംസ്കാരിക സംഗമം സംഘടിപ്പിച്ചിരിക്കുന്നത് .ഫോമയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് . സൗത്ത് ഈസ്റ്റ് റീജിയണിലുള്ള ഗ്രേറ്റർ അറ്റ്ലാന്റാ മലയാളി അസോസിയേഷൻ ,അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ, കേരളാ അസോസിയേഷൻ ഓഫ് നാഷ്വിലെ ,അഗസ്റ് മലയാളി അസോസിയേഷൻ, മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന എന്നീ മലയാളി കൂട്ടായ്മയോടുകൂടിയാണ് ഫോമ “മാമാങ്കം” എന്ന് പേരിട്ടിരിക്കുന്ന സാംസ്കാരിക സമന്വയത്തിന് തെളിയുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് റീജിയണൽ തലത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും സാംസ്കാരിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിഞ്ഞ റീജിയൻ ആണ് ഫോമാ സൗത്ത് ഇസ്റ്റ് പ്രാദേശിക റീജിയൻ .ഫോമയുടെ നാഷണൽ കൺവൻഷനും റീജിയന്റെ ശക്തമായ പരാതി നിധ്യം ഉണ്ടാകുമെന്നും റെജി ചെറിയാൻ അറിയിച്ചു.
ജൂൺ 9 ന് ഉച്ചയ്ക്ക് 2 മണിക്ക് ഉത്ഘാടന സമ്മേളനം ആരംഭിക്കും.യുവ ജനങ്ങളുടെ സാമൂഹിക അവബോധത്തെ ഉയർത്തുകയും കലാസാംസ്കാരിക മൂല്യങ്ങളെ പ്രചോദിപ്പിക്കയും, പ്രോത്സാഹിപ്പികയും ചെയ്യുന്നതിന്റെ ഭാഗമായി മനോഹരമായ ഒരു കലാവിരുന്നും മാമാങ്കം വേദിയിൽ അരങ്ങേറും.

യുവപ്രതിഭകൾക്ക് പങ്കാളിത്തത്തിനു പ്രാധാന്യം നൽകിക്കൊണ്ട് അരങ്ങേറുന്ന ഈ സാംസ്കാരിക സംഗമത്തിൽ മലയാളി യുവതയുടെ സൃഷ്ടി വൈഭവങ്ങൾ കലയുടെ വർണ്ണ വിസ്മയങ്ങൾതീർക്കും . കൺവീനർ തോമസ് ഈപ്പൻ (സാബു) ,കോ കൺവീനർ ബിനു കാസിം ,മാധ്യമ പ്രവർത്തകയും സാംസ്കാരിക പ്രവർത്തകയുമായ മിനി നായർ വുമൺ ചെയർ ,കൾച്ചറൽ കൺവീനർ ആയി നർത്തകിയും സാമൂഹ്യപ്രവർത്തകയായ ശ്രീദേവി രഞ്ചിത്ത് ,കലാകാരിയും സംഘാടകയുമായ ഷൈനി അബുബക്കർ ,ടോണി തോമസ് ,മനോജ് തോമസ് ,സാം ആന്റോ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് ഈ കലാമാമാങ്കത്തിന് വേണ്ടി പ്രവർത്തിക്കുന്നത്. ഈ പ്രോഗ്രാമിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഒരു ഭാഗം അറ്റ്‌ലാന്റയിലെ “മീൽസ് ബൈ ഗ്രെസ് “എന്ന ചാരിറ്റി പ്രസ്ഥാനത്തിന് നൽകും .കൂടാതെ ചിക്കാഗോയിൽ നടക്കുന്ന ഫോമാ നാഷണൽ കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന യൂത്ത് ഫെസ്റ്റിവലിൽ അറ്റ്‌ലാന്റയിൽ നിന്നും നാല് കുട്ടികളെ പങ്കെടുപ്പിക്കുന്നതിയായി ഒരു വിഹിതം ചിലവഴിക്കുകയും ചെയ്യും.
ഫോമയുടെ അറ്ലാന്റാ സാംസ്കാരികോത്സവമായ മാമാങ്കത്തെ ഏറ്റവും മികവുറ്റതാക്കുവാൻ ഈ റീജിയണിലെ എല്ലാ മലയാളി സംഘടനകളുടെയും ആത്മാർത്ഥമായ സഹകരണം ഉണ്ടാകണമെന്ന് ഫോമാ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് റെജി ചെറിയാനും റീജിയണൽ വൈസ് പ്രസിഡണ്ട് ഇലെക്ട് തോമസ് കെ ഈപ്പനും സംയുകതമായി അഭ്യർത്ഥിച്ചു .