മധു വധം: 16 പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികള്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം, പാലക്കാട് ജില്ലാ വിട്ടു പോവരുത്, മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികള്‍.