അളൊഴിഞ്ഞ് ഡി.എം.കെ ആസ്ഥാനം

ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനം പൂർണ്ണമായും ആളൊഴിഞ്ഞ അവസ്ഥയിലാണ് .അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാനായി പാർട്ടി ഒാഫീസിന് മുന്നിൽ പ്രത്യേക പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കൽ കൂടി തമിഴ്നാട് മുഖ്യമന്ത്രി ആവുകയെന്ന മുത്തുവേൽ കരുണാനിധിയുടെ ആഗ്രഹം തൂത്തെറിഞ്ഞുകൊണ്ടാണ്    ജയലളിത കഴിഞ്ഞ തവണ വീണ്ടും അധികാരത്തിലെത്തിയത് .ഡി.എം.കെ ഒട്ടും  പ്രതീക്ഷിക്കാത്ത പരാജമായിരുന്നു അത്.
ജയലളിതയുടെ മരണത്തിൽ ഡി.എം.കെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.അനാരാഗ്യത്തെ തുടർന്ന് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ് .തമിഴ് ജനതക്ക് പകരം വെക്കാനില്ലാത്ത നഷ്ട്ടം എന്നാണ്  ഡി.എം.കെ നേതാവും കരുണാനിധിയുടെ  മകനുമായ എം.കെ സ്റ്റാലിൻ ജയലളിതയുടെ വിയോഗത്തെക്കുറിച്ച് പ്രതികരിച്ചത് .
 ജയലളിതയുടെ അഭാവത്തിൽ .ഡി.എം.കെ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് എന്തെന്ന് ഏവരും ഉറ്റ് നോക്കുകയാണ് .          ചിര വൈരികളുമായുള്ള പോരാട്ടം ഇപ്പോഴുള്ള നിലയിൽ തന്നെ  തുടരുമോയെന്ന് സംശയം നില നിൽക്കുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന്  തമിഴ്  രാഷ്ട്രീയത്തിൽ എ. എെ ഡി.എം.ക്കുണ്ടായിരുന്ന ആധിപത്യത്തിന് ഇളക്കം തട്ടുമെന്ന് മറ്റു പാർട്ടികൾ പ്രതീക്ഷിക്കുന്നുണ്ട്.
പനീർശെൽവം  ജയലളിതക്കൊത്ത പകരക്കാരനല്ലെന്ന്  ഡി.എം.കെ വക്താവും മുതിർന്ന നേതാവുമായ സി ശരവണൻ  ഇപ്പോൾ തന്നെ പറഞ്ഞുകഴിഞ്ഞു.നിലവിലെ പാർട്ടി സമവാക്യങ്ങൾ മാറുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.