ബിജെപി കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തി; മുപ്പത്തി അയ്യായിരത്തിലേറെ വോട്ടുനേടുക എന്നത് ചെറിയകാര്യമല്ല: കെ സുരേന്ദ്രന്‍

കൊച്ചി: ബിജെപി കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാകാത്ത ശക്തിയാണെന്ന് കെ. സുരേന്ദ്രന്‍. ചെങ്ങന്നൂരില്‍ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടുനേടുക എന്നത് ഒരു ചെറിയകാര്യമല്ലെന്നും അദ്ദഹേം പറഞ്ഞു. വര്‍ഗ്ഗീയ കാര്‍ഡിറക്കിയാണ് ഇടതുമുന്നണി വിജയിച്ചതെന്നും, സര്‍ക്കാര്‍ മിഷനറി പൂര്‍ണ്ണമായും ദുരുപയോഗം ചെയ്തിട്ടും ബിജെപി പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘വാശിയേറിയ ഒരു ഉപതെരഞ്ഞെടുപ്പില്‍ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടുനേടുക എന്നത് ഒരു ചെറിയകാര്യമല്ല. ശക്തമായ വര്‍ഗ്ഗീയകാര്‍ഡിറക്കിയാണ് ഇടതുമുന്നണി വിജയിച്ചത്. ബിജെപി കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂര്‍ തെളിയിക്കുന്നു. സര്‍ക്കാര്‍ മിഷനറി പൂര്‍ണ്ണമായും ദുരുപയോഗം ചെയ്തിട്ടും ബിജെപി പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നതാണ് സത്യം. ഈ തെരഞ്ഞെടുപ്പില്‍ അത്യധ്വാനം ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു,’ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.