രാഷ്ട്രീയത്തിന് അതീതമായ അടിയൊഴുക്കുകള്‍ ഉണ്ടായി: കെഎം മാണി

കോട്ടയം: രാഷ്ട്രീയത്തിന് അതീതമായ ചില അടിയൊഴുക്കുകള്‍ നടന്നുവെന്ന് കെഎം മാണി. കേരളാ കോണ്‍ഗ്രസ് ആത്മാര്‍ഥമായി ദൌത്യം നിര്‍വ്വഹിച്ചു. ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം സര്‍ക്കാരിന്റെ വിലിയിരുത്തലാണെന്ന് പറയാനാകില്ലെന്നും മാണി  പറഞ്ഞു.

അതേസമയം, ഫാസിസത്തിനും അഴിമതിക്കും എതിരായ ജനവിധിയാണ് ചെങ്ങന്നൂരിലേതെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തോല്‍വിയാണെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ചെങ്ങന്നൂരില്‍ മത്സരിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.