ചെങ്ങന്നൂര്‍; യുഡിഎഫിന്റെ പരാജയത്തിന് തൊലിപ്പുറത്ത ചികിത്സ പോരെന്ന് വി.എം. സുധീരന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് തൊലിപ്പുറത്ത ചികിത്സ പോരെന്നും രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍.

ചെങ്ങന്നൂരില്‍ കനത്ത പരാജയമാണ് യുഡിഎഫിന് നേരിടേണ്ടി വന്നിരിക്കുന്നത്, അവിടുത്തെ പ്രത്യേക സാഹചര്യമാകാം ഇതിനു കാരണം, പാര്‍ട്ടി നേതൃത്വവും യുഡിഎഫും വിശദമായി പരാജയം വിലയിരുത്തേണ്ടതാണ്, സുധീരന്‍ വ്യക്തമാക്കി.