പോലിസ് തലപ്പത്ത് അഴിച്ചുപണി; മുഹമ്മദ് യാസിന്‍ പുതിയ വിജിലന്‍സ് മേധാവി

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സിന് പുതിയ വിജിലന്‍സ് മേധാവി. ഡി.ജി.പി മുഹമ്മദ് യാസിനാണ് പുതിയ വിജിലന്‍സ് മേധാവിയായി നിയമിതനായത്. നിലവിലെ വിജിലന്‍സ് മേധാവിയായിരുന്ന എന്‍.സി അസ്താനയുടെ ഒഴിവിലേക്കാണ് യാസിന്‍ നിയമിതനായത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് എന്‍.സി അസ്താന വിജിലന്‍സ് മേധാവിയായി നിയമിതനായത്. ഇദ്ദേഹം കേന്ദ്രസര്‍വീസിലേക്ക് പോകുന്നതിന്റെ ഒഴിവിലേക്കാണ് ഇപ്പോഴത്തെ പുതിയ നിയമനം. എ.ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ക്രൈംബ്രാഞ്ച് മേധാവിയാകും. ഡി.ഐ.ജി സേതുരാമന്‍ പൊലിസ് ആസ്ഥാനത്തെ എ.ഐ.ജിയാകും. കൂടാതെ പത്തോളം എസ്.പിമാര്‍ക്കും സ്ഥലംമാറ്റമുണ്ട്.