ബിനോയ് വിശ്വം സി.പി.ഐ രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ സി.പി.ഐയില്‍ നിന്ന് ബിനോയ് വിശ്വം മത്സരിക്കും. സി.പി.ഐ നിര്‍വാഹക സമിതിയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഈമാസം 21 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മൂന്ന് സീറ്റുകളാണ് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്നത്. ഇതില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ചൊല്ലിയെ തര്‍ക്കം തുടരുകയാണ്. പി.ജെ കുര്യന് തന്നെ സീറ്റ് നല്‍കുന്നതിന് യുവ നേതൃത്വം എതിരാണ്. സി.പി.എം സ്ഥാനാര്‍ഥിയുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.