കഴിവുകെട്ട കോണ്‍ഗ്രസ് നേതൃത്വം മാറണം: അനില്‍ അക്കര എം.എല്‍.എ

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസ്സില്‍ മുറുകയാണിപ്പോള്‍. കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതിനെ ന്യായീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ രംഗത്തെത്തിയപ്പോള്‍, ഹസ്സനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വി.എം സുധീരന്‍ രംഗത്തെത്തി. യുവനേതാക്കളെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരായി എത്തിയതിനു പിന്നാലെ അനില്‍ അക്കര എം.എല്‍.എയും രംഗത്തെത്തിയിരിക്കുകയാണ്.

കഴിവുകെട്ട കോണ്‍ഗ്രസ് നേതൃത്വവും ഉപദേശികളുമടക്കം സമൂലമായ മാറ്റം വേണമെന്നാണ് അനില്‍ അക്കര എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എവിടെയൊക്കെ മാറ്റം വേണമോ അവിടെയെല്ലാം മാറണമെന്നും ഇതില്‍ എ.കെ ആന്റണി ഇടപെടണമെന്നും അനില്‍ അക്കര ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.