സംഘപരിവാറുകാരനെ പൊലെയാണിപ്പോള്‍ മുഖ്യമന്ത്രി: ചെന്നിത്തല

തിരുവനന്തപുരം: തനിക്കെതിരേ തിരിയുന്നവരെ തീവ്രവാദികളെന്ന് വിളിക്കുകയും, പാകിസ്താനിലേക്ക് പോകൂ എന്ന ആക്രോശിക്കുകയും ചെയ്യുന്ന സംഘപരിവാറുകാരനെപോലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലുവയിലെ പൊലിസ് മര്‍ദ്ദനം ന്യായീകരിക്കാന്‍ മുഖ്യമന്ത്രി സ്വീകരിച്ചത് ഇത്തരത്തിലുള്ള നിലപാടാണെന്ന വിമര്‍ശനവുമായാണ് ചെന്നിത്തല രംഗത്തെത്തിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇത്തരം വിമര്‍ശനം മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് കുറിച്ചത്.