ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് ആശുപത്രിയില്‍. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവു പരിശോധനകള്‍ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ജനങ്ങള്‍ ആശങ്കയിലായിരുന്നു.