അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’ ജൂലൈ ആറിന് തിയേറ്ററുകളിലെത്തും

സ്രിയ നസീം, പാര്‍വ്വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് ‘കൂടെ’ എന്ന് പേരിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെ അഞ്ജലി തന്നെയാണ് വാര്‍ത്ത പങ്കുവെച്ചത്. പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവരുടെ കഥാപാത്ര ബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നതെന്ന് അഞ്ജലി കുറിച്ചു.

പൃഥ്വിരാജിന്റെ കഥാപാത്രത്തെ ബന്ധപ്പെടുത്തിയാണ് കഥയുടെ മുന്നോട്ടുപോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു.

റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂടെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ