സംവിധായകന്‍ സുദേവന് ചലച്ചിത്ര അക്കാദമി പാസ് നല്‍കിയില്ല

തിരുവനന്തപുരം: അവാര്‍ഡ് ജേതാവായ സംവിധായകന്‍ സുദേവന് ചലച്ചിത്ര അക്കാദമി രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള പാസ് അനുവദിക്കാത്തത് വിവാദമാകുന്നു. ചലച്ചിത്ര സംഘടനകളിലൊന്നും അംഗമല്ലാത്ത സുദേവന്‍ ഡെലിഗേറ്റ് പാസിന് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പണം അടയ്ക്കാനുള്ള അനുമതി ചലച്ചിത്ര അക്കാദമി നല്‍കിയില്ല. സിനിമാ സംഘടനകളുടെയോ ടി.വി താരങ്ങളുടെ സംഘടനകളിലോ അംഗമല്ലാത്തതിനാലാണ് ഡെലിഗേറ്റ് പാസിന് അപേക്ഷിച്ചതെന്ന് സുദേവന്‍  ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കി. സുദേവന്റെ ക്രൈം നംമ്പര്‍ 89 എന്ന ചിത്രം മേളയില്‍ മുമ്പ് മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചതാണ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….
sudevan-screen
‘ഞാന്‍ ഒരു ഫിലിം പ്രൊഫഷണല്‍ അല്ല ”ഇത്തവണ IFFK ഡെലിഗേറ്റ് രെജിസ്‌ട്രേഷനു പുതിയ ഒരു കാറ്റഗറി കൂടി ഉണ്ടായിട്ടുണ്ട് .
FILM / TV PROFSSIONAL ,ഇത് എന്നില്‍ ഒരു ആശയകുഴപ്പം ഉണ്ടാക്കി ..ഞാന്‍ ആരാണ് ഡെലിഗേറ്റ് … ? അതോ ….ഫിലിം പ്രൊഫഷണല്‍…?….
എന്തായാലും ക്ലിക്ക് ചെയ്താല്‍ വിവരം അറിയാലോ …..”ക്ലിക്കി”. ഐഡി കാര്‍ഡ് അപ്ലോഡ് ചെയ്യാന്‍ പറഞ്ഞു …ആളുകളില്‍ നിന്നും പിരിവെടുത്തു സിനിമ ചെയ്യുന്ന ..എന്റെ കയ്യില്‍ സിനിമ യൂണിയന്‍ കാര്‍ഡുകളോ ചാനല്‍ ഐഡി യോ ഒന്നും ഇല്ലല്ലോ ..ലാപ്‌ടോപ്പില്‍ പരതിയപ്പോള്‍ IFFK യുടെ വേദിയില്‍ നിന്നും നെറ്റ്പാക് അവാര്‍ഡ് സ്വീകരിക്കുന്ന ഫോട്ടോ കിട്ടി ….. IFFK ദൈവങ്ങളെ ..മനസ്സില്‍ വിചാരിച്ചു ഐഡി കാര്‍ഡിന് പകരം അപ്ലോഡ് ചെയ്തു അല്പസമയത്തിനു ശേഷം മറുപടി വന്നു…. താങ്കളുടെ അപേക്ഷ ഞങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് ..പരിശോധന കഴിഞ്ഞാല്‍ അറിയിക്കുന്നതാണ് അപ്പോള്‍ പണമടച്ചാല്‍ മതി …… അവിടെ പരിശോധന നടക്കുകയാണ് സുഹൃത്തുക്കളെ ..ഇതുവരെയും കഴിഞ്ഞിട്ടില്ല .
ഫിലിം പ്രൊഫഷണല്‍ എന്ന പട്ടം ഇല്ലാതെയാണ് ഇത് വരെ സിനിമകള്‍ എടുത്തുകൊണ്ടിരുന്നത് …ഇനിയും അങ്ങിനെ തുടരാന്‍ ബുദ്ദിമുട്ടില്ലതാനും .പ്രത്യേക പദവികള്‍ക്കു വേണ്ടിയല്ല ഇത് പോസ്റ്റ് ചെയ്യുന്നതും .
1 .സര്‍ക്കാരിന്റെ കീഴില്‍ നടത്തപെടുന്ന ഒരു ഫിലിം ഫെസ്റ്റിവല്‍ ആരെയാണ് ഫിലിം
പ്രൊഫഷണല്‍ കാറ്റഗറിയില്‍ ഉദ്ദേശിക്കുന്നത് …….? സിനിമ വ്യവസായത്തിന്റെ ഭാഗമായുള്ള 
യൂണിയന്റെ കാര്‍ഡുകള്‍ കൈവശമുള്ളവരെ മാത്രമാണോ ആണെങ്കില്‍ …
എന്തുകൊണ്ട് …?
2 . കഴിഞ്ഞ കൊല്ലത്തെ IFFK യില്‍ കോംപെറ്റിഷനുള്ള വേള്‍ഡ് സിനിമ സെലെക്ഷന്‍ കമ്മിറ്റിയില്‍ എന്നെ ഉള്‍പെടുത്തുമ്പോള്‍ ഞാന്‍ ഫിലിം പ്രൊഫഷണല്‍ ആയിരുന്നോ ….?
3 .ക്രീയേറ്റീവ് ആയിരിക്കുക എന്നുള്ളത് ഒരു സംഘടനാ പ്രവര്‍ത്തനമാണോ ..?
ആണെങ്കില്‍ ഞാനൊരു ഫിലിം പ്രൊഫഷണല്‍ അല്ല സര്‍ !