സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് സുരക്ഷാ കുരുക്ക് മുറുകുന്നു

സാമുഹ്യക മാധ്യമങ്ങൾ വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങൾ എന്നും ഗവൺമെൻ്റുകൾക്ക് തലവേദനയാണ് .അതിരുകളില്ലാതെ തുറന്നു വിട്ടിരിക്കുന്ന ഇൻ്റർനെറ്റിൽ ചർച്ച ചെയ്യുന്നതും ,ഷെയർ ചെയ്യപ്പെടുന്നതുമായ വിധ്വംസക സ്വഭാവമുള്ള വിഷയങ്ങൾ  നിയന്ത്രിക്കപ്പെടാറില്ല. അതുകൊണ്ട് തന്നെ തെറ്റായ ആശയ പ്രചരണത്തിനും തീവ്രവാദ റിക്രൂട്ടിങ്ങിനുമെല്ലാം ഇവ‍ർ വലിയ തോതിൽ സാമൂഹ്യ മാധ്യമങ്ങളെയാണ്  ഉപയോഗിക്കുന്നത്.
ഏതായാലും സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾ തീരുമാനിച്ചു കഴിഞ്ഞു.ഫെയസ് ബുക്ക് ,ഗൂഗിൾ ,ട്വിറ്റ്ർ,മൈക്രോസോഫ്റ്റ് തുടങ്ങിയ ഇൻ്റർനെറ്റ് ഭീമൻമ്മാരാണ് ഇതിനായി ഒന്നിക്കുന്നത് .ദേശവിരുദ്ധ സ്വഭാവമുള്ള വീഡിയോ ,ടെക്സ്റ്റ്  എന്നിവ ഏതെങ്കിലും സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് മറ്റ് പ്ളാറ്റ്ഫോമുകളിലേക്ക് പ്രചരിക്കുന്നത് തടയിടുകയാണ് ലക്ഷ്യം.വിവര സാങ്കേതിക വിദ്യ സഹകരണത്തിലൂടെയാണ് ഇത് സാധ്യമാക്കുക.
തീവ്രവാദികളുടെ ചിത്രമോ അത്തരം ദൃശ്യങ്ങളോ  ഏതെങ്കിലും സാമൂഹിക മാധ്യമത്തിൽ  അപ് ലോഡ് ചെയ്യപ്പെട്ടാൽ  അവയെ തിരിച്ചറിഞ്ഞ് പ്രത്യേക ‍ഡിജിറ്റൽ എെഡൻ്റിഫിക്കേഷൻ നംമ്പർ നൽകുന്നു.ഈ നംമ്പർ മറ്റ് പ്ളാറ്റ്ഫോമുകളുമായ് പങ്കുവെക്കുന്നു.ഒരേ കണ്ടൻ്റ് മറ്റെവിടെയങ്കിലും വരുന്നത് ഇതുവഴി തടയാനാകും  .
ഇസ്ലാമിക്ക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദികൾ അശയ പ്രചരണത്തിനും റിക്രൂട്ടിങ്ങിനും ഫെയ്സ് ബുക്ക് ,ട്വിറ്റ്ർ, യൂറ്റ്യൂബ് മുതലായവ വ്യാപകമായി ഉപയോഗിക്കുന്നു എന്ന് ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കൂട്ടായ്മക്ക്  തുടക്കമായത്  .അപകടകരമായ വിവരങ്ങൾ കൈകാര്യം ചെയ്ത 125,000 അക്കൗണ്ടുകളാണ് റ്റ്വിറ്റർ പൂട്ടിച്ചത്  എന്നത് പ്രശ്നത്തിൻ്റെ വ്യാപ്തി വ്യക്ത്തമാക്കുന്നു
സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തുറന്ന ഇടപെടലിനും ചർച്ചകൾക്കും ഈ നീക്കം ഒരിക്കലും തടസ്സമാകില്ലെന്ന് കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്