‘തീക്കട്ടയില്‍ ഉറുമ്പരിക്കുകയോ? ഫയലുകള്‍ കാണാതായ സംഭവം ആസൂത്രിതം ;വിഎം സുധീരന്‍

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് ഫയലുകള്‍ കാണാതായ സംഭവം സംഘടിതവും ആസൂത്രിതവുമാണെന്ന് വിഎം സുധീരന്‍. കാണാതായ ഫയലുകള്‍ കണ്ടുപിടിക്കണമെന്നും, സംഭവത്തില്‍ ഉത്തരവാദികളായവര്‍ നിശ്ചയമായും ശിക്ഷിക്കപ്പെടണമെന്നും സുധീരന്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

#തീക്കട്ടയിൽ_ഉറുമ്പരിക്കുകയോ.?
മലബാർ സിമൻ്റ്സിലെ അഴിമതി സംബന്ധിച്ച ഫയലുകൾ ഹൈക്കോടതിയിൽ നിന്നും കാണാതായത് ഏവരേയും അത്ഭുതപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. വളരെ സംഘടിതവും ആസൂത്രിതവുമാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. കാണാതായ ഫയലുകൾ കണ്ടുപിടിച്ചേ മതിയാകൂ. ഇതിനുത്തരവാദികളായവർ നിശ്ചയമായും ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വേണം.