എസ്‌തെര്‍ നായികയായെത്തുന്ന ചിത്രം ‘ഓള്’

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ഓള് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കിസ്മത്തിലൂടെ മലയാളത്തിന് കിട്ടിയ ഷൈന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍. എസ്‌തെര്‍ അനില്‍ നായികയായെത്തുന്ന ആദ്യ ചിത്രമാണ് ഓള്.

കനി കുസൃതി, ഇഷ തല്‍വാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരകഥ ഒരുക്കുന്നത്. എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് വാസവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു.