കര്‍ഷകരുടെ പേരില്‍ കോടികളുടെ കുംഭകോണം; ഫാദര്‍ തോമസ് പീലിയാനിക്കല്‍ കസ്റ്റഡിയില്‍

കുട്ടനാട് : കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ കുംഭകോണം നടത്തിയ പ്രതി ഫാദര്‍ തോമസ് പീലിയാനിക്കല്‍ കസ്റ്റഡിയില്‍. കുട്ടനാട് വികസന ഓഫീസില്‍ വച്ച് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.