മെഡിക്കല്‍, എഞ്ചിനീയറിങ് റാങ്ക് പട്ടിക: മെഡിക്കലില്‍ ഒന്നാം റാങ്ക് ജസ്മരിയക്ക്; എഞ്ചിനീയറിങില്‍ ഒന്നാം റാങ്ക് അമല്‍ മാത്യുവിന്

തിരുവനന്തപുരം: മെഡിക്കല്‍- എഞ്ചിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.  മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജസ്മരിയ ബെന്നിക്ക്. തിരുവനന്തപുരം സ്വദേശി സാമ്രിന്‍ ഫാത്തിമയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം റാങ്ക് സെബമയും നാലാം റാങ്ക് ആറ്റ്ലിന്‍ ജോര്‍ജും നേടി.

എസ് സി വിഭാഗത്തില്‍ രാഹുല്‍ അജിത്തും എസ് ടി വിഭാഗത്തില്‍ അമാന്‍ഡ എലിസബത്തും ഒന്നാം റാങ്ക് സ്വന്തമാക്കി.

എഞ്ചിനീയറിങില്‍ കോട്ടയം സ്വദേശി അമല്‍ മാത്യുവിനാണ് ഒന്നാം റാങ്ക്. കൊല്ലം സ്വദേശി ശബരി കൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.

ആര്‍ക്കിടെക്ചറില്‍ ഒന്നാം റാങ്ക് അഭിരാമി ആര്‍ സ്വന്തമാക്കി. ഫാര്‍മസിയില്‍ നിര്‍മല്‍ ജെ ഒന്നാം റാങ്ക് നേടി.