ആലുവ ജനസേവ ശിശുക്ഷേമ ഭവനില്‍ കുട്ടികള്‍ക്ക് പീഡനം

ആലുവ : ആലുവ ജനസേവ ശിശുക്ഷേമ ഭവനിലെ കുട്ടികള്‍ക്ക് പീഡനമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി കുട്ടികളുടെ മൊഴി. ജീവനക്കാര്‍ കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചതായും കാണാന്‍ നിര്‍ബന്ധിക്കുന്നതായും കുട്ടികള്‍ പറഞ്ഞു.

ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. അതേസമയം, പീഡനത്തിനെതിരെ പരാതി പറയുന്നവരെ ബെല്‍റ്റുകൊണ്ടും കേബിള്‍കൊണ്ടും ക്രൂരമായി മര്‍ദിക്കുന്നുവെന്നും കുട്ടികള്‍ മൊഴി നല്‍കി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ