അമേരിക്കയിലേക്കുള്ള കുടിയേറ്റം: കാരണം വെളിപ്പെടുത്തി ഇന്ത്യക്കാര്‍

അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഇന്ത്യക്കാര്‍. അമേരിക്കയിലേക്ക് ഒളിച്ചു കടക്കുന്നതിനിടെ പിടിയിലായ ഇന്ത്യക്കാരാണ് രാജ്യത്തു നേരിടുന്ന മതവേട്ടയാണ് അഭയം തേടിയെത്തിയതിന് കാരണമെന്ന് വെളിപ്പെടുത്തിയത്. പിടിയിലായ ശേഷം ജയിലില്‍ക്കഴിയുന്ന ഇവരെ കാണാനെത്തിയ ജനപ്രതിനിധികളോടാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പിടിയിലായവരില്‍ ഏറെപ്പേരും ഒറ്റയ്ക്ക് എത്തിയവരാണ്. പഞ്ചാബില്‍ നിന്നുള്ള സിക്ക് വംശജരും ആന്ധ്രയില്‍ നിന്നുള്ള ക്രിസ്ത്യന്‍സുമാണ് കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ മലയാളികളുണ്ടോ എന്നകാര്യം വ്യക്തമല്ല. 47 ഇന്ത്യക്കാരാണ് അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ അമേരിക്കയില്‍ തടവില്‍ക്കഴിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ