പ്രതിരോധ മേഖലയില്‍ ബന്ധം ശക്തമാക്കാന്‍ ഖത്തര്‍-ഇന്ത്യ കൂടിക്കാഴ്ച

ദോഹ:ഇന്ത്യയും ഖത്തറുംതമ്മിലുള്ള പ്രതിരോധമേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും സേനാ മേധാവികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഖത്തര്‍ സായുധ സേനാ ചീഫ് ഓഫീസറായ ലഫ്. ജനറല്‍(പൈലറ്റ്) ഗാനിം ബിന്‍ ഷഹീന്‍ അല്‍ ഗാനിമും ഇന്ത്യന്‍ നേവി കമാന്‍ഡറും ആര്‍മി ചീഫ് ഓഫീസറുമായ അഡ്മിറല്‍ സുനില്‍ ലാംബയും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളില്‍ പ്രത്യേകിച്ചും പ്രതിരോധമേഖലയിലെ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരു സൈനികത്തലവന്മാരും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഖാതിര്‍ ഖത്തറില്‍ നിന്നുള്ള മുതിര്‍ന്ന സൈനിക ഓഫീസര്‍മര്‍ മുതലായവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.