കുവൈറ്റില്‍ നിന്ന് പ്രവാസികളെ നാടുകടത്തുന്നു

കുവൈറ്റ്: കുവൈറ്റില്‍ നിയമലംഘനത്തിന് പിടിയിലായ പ്രവാസികളെ നാടുകടത്തുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ ജസ്റ്റിസ് മുഹമ്മദ് അല്‍ ദൗഇജ്‌ അധ്യക്ഷനായ  പ്രത്യേക സമിതി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ കുറിച്ച് നടത്തിയ പഠനത്തിലെ നിര്‍ദേശ പ്രകാരമാണ് നാടുകടത്താനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്.

ഇഖാമ നിയമലംഘനമുള്‍പ്പെടെ കേസുകളില്‍ പിടിക്കപ്പെട്ട സിറിയ യമന്‍ സ്വദേശികളെയാണ് നാടുകടത്തുന്നത് .ആദ്യഘട്ടത്തില്‍ 85 സിറിയക്കാരെയാണ് നാടുകടത്തുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ