പത്ത് കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇ-കോളി

തിരുവനന്തപുരം: പത്ത് കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ബാക്ടീരയയെ കണ്ടെത്തിയത്. അണുബാധ അടക്കം ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു. പ്രശ്‌നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചു.