64 വര്‍ഷങ്ങളുടെ ചരിത്രം ഇനി പഴങ്കഥ; ഗോളുകള്‍ പെയ്തിറങ്ങിയ റഷ്യന്‍ മാമാങ്കം

കാല്‍പന്തുകളിയിലെ ഏറ്റവും ആവേശകരമായ നിമിഷമാണ് ഓരോ ഗോളുകളും പിറക്കുന്നത്. ലോകകപ്പില്‍ പലപ്പോഴും ഗോള്‍ നേടാന്‍ കഴിയാതെ പലടീമുകള്‍ക്കും കളം വിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇതിനെല്ലാം മാറ്റം കുറിച്ചിരിക്കുകയാണ് റഷ്യന്‍ മാമാങ്കം. ഗോള്‍രഹിത സമനിലകള്‍ ഇല്ലാതെ 29 മത്സരങ്ങള്‍. 64 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്രയധികം മത്സരങ്ങളില്‍ ഗോളുകള്‍ പിറക്കുന്നത്.

റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഒരു മത്സരമാണ് ശനിയാഴ്ച അരങ്ങേറിയ ബെല്‍ജിയം-ടൂണിഷ്യ മത്സരം. ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് ഗോളുകളാണ് പിറന്നത്. ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് ഗോളുകളാണ് പിറന്നത്. മത്സരത്തില്‍ ബെല്‍ജിയം 5-2ന് വിജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. ശക്തരായ പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മത്സരത്തില്‍ ആറ് ഗോളുകള്‍ പിറന്നിരുന്നു. മൂന്നു ഗോളുകള്‍ വീതമാണ് ഇരു ടീമുകളും നേടിയത്.

ശനിയാഴ്ച ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം റൊമേലു ലുകാകു രണ്ട് ഇരട്ട ഗോളുകളുമായി അപൂര്‍വ നേട്ടം കൈവരിച്ചു. മറഡോണയ്ക്കു ശേഷം ലോകകപ്പില്‍ അടുത്തടുത്ത മത്സരങ്ങളില്‍ ഇരട്ട ഗോള്‍ നേടുന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. പാനമയ്‌ക്കെതിരെയും ടൂണിഷ്യയ്‌ക്കെതിരെയുമാണ് ലുകാകുവിന്റെ ഇരട്ട ഗോളുകള്‍. 65 ഗോളുകളാണ് റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ പിറന്നത്.

2.4 ശതമാനമാണ് ടൂര്‍ണമെന്റിലെ ഗോള്‍ ശരാശരി. ഇതില്‍ 1954ലെ സ്വിസ് ലോകകപ്പാണ് മുമ്പില്‍. 5.4 ശതമാനമായിരുന്നു സ്വിസ് ലോകകപ്പിലെ ഗോള്‍ ശരാശരി. 26 മത്സരത്തില്‍ നിന്ന് 140 ഗോളുകളാണ് അന്ന് മൈതാനത്ത് പിറന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ