പോളണ്ടിനോടു തോറ്റിട്ടും സെനഗലിനെ മറികടന്ന് ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍

വോള്‍ഗോഗ്രാഡ്: പോളണ്ടിനോടു തോറ്റിട്ടും ജപ്പാന്‍ റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജപ്പാന്റെ തോല്‍വി. 59-ാം മിനിറ്റില്‍ ബെഡ്‌നാരെക്കാണ് പോളണ്ടിന്റെ വിജയഗോള്‍ നേടിയത്.

ആദ്യ മല്‍സരത്തില്‍ കൊളംബിയയെ അട്ടിമറിച്ച ജപ്പാന്‍, സെനഗലിനെ സമനിലയിലും കുരുക്കിയാണ് നോക്കൗട്ട് ഉറപ്പാക്കിയത്. പോളണ്ടിനോടു തോറ്റ ജപ്പാന്, രണ്ടാം മല്‍സരത്തില്‍ സെനഗല്‍ കൊളംബിയയോടും തോറ്റതാണ് ഗുണമായത്. ഇതോടെ ഇരു ടീമുകള്‍ക്കും തുല്യ പോയിന്റായെങ്കിലും, ഫെയര്‍ പ്ലേയിലെ മികവ് ജപ്പാന്റെ തുണയ്‌ക്കെത്തി. റഷ്യയില്‍ ഫെയര്‍പ്ലേ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് നിശ്ചയിക്കുന്നതില്‍ നിര്‍ണായകായത് ഇതാദ്യമാണ്.

സെഗലിനെ തോല്‍പ്പിച്ച കൊളംബിയ ആറു പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ