സിപിഎം ജില്ലാ കമ്മിറ്റിക്കിടെ ഇ.പി.ജയരാജന്‍ എംഎല്‍എ കുഴഞ്ഞുവീണു

തൃശൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.ജയരാജന്‍ എംഎല്‍എ കുഴഞ്ഞുവീണു. സിപിഎം ജില്ലാ കമ്മിറ്റി നടന്നുകൊണ്ടിരിക്കെയാണു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ആശങ്കാജനകമല്ല. ചെവിയുടെ ബാലന്‍സ് നഷ്ടപ്പെട്ടെന്നാണു പ്രാഥമിക നിഗമനം.