ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായെന്ന് മോഹന്‍ലാല്‍; അവള്‍ക്കൊപ്പമാണ് അമ്മ

ലണ്ടന്‍: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടന അമ്മ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചിരുന്നു. ഈ വിഷയത്തില്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണം നല്‍കി. ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായാണെന്നും എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയുടെ വേദന ആദ്യ ഏറ്റുവാങ്ങിയത് അമ്മയാണ്. അവള്‍ക്കൊപ്പമാണ് അമ്മ. നിക്ഷിപ്ത താല്‍പര്യങ്ങള്‍ അമ്മയ്ക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലണ്ടനില്‍ നിന്നാണ് മോഹന്‍ലാല്‍ വിശദീകരണം അറിയിച്ചത്.