‘ജനം ഉണ്ട് കൂടെ’; ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി വിനായകന്‍

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി നടന്‍ വിനായകന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വിനായകന്‍ നടിയ്ക്ക് പിന്തുണയുമായെത്തിയത്. ‘സഹോദരീ ധീരമായി മുന്നോട്ട് പോവുക… ജനം ഉണ്ട് കൂടെ’ വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേര്‍ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ്, പി ബാലചന്ദ്രമേനോന്‍, അലന്‍സിയര്‍ എന്നീ നടന്മാരും രംഗത്തെത്തിയിരുന്നു.