ഫൊക്കാന സാഹിത്യ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഫിലാഡല്‍ഫിയ: ജൂലൈ 5 മുതല്‍  വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന  18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍ന്‍ഷനോടനുബന്ധിച്ചു സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്ക -കാനഡ എന്നിവിടങ്ങളില്‍ നിന്നു നാലും ആഗോള തലത്തില്‍ ഏഴും അവാര്‍ഡുകളാണു നല്‍കുകയെന്ന്  ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, സാഹിത്യ അവാര്‍ഡു കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.
ആഗോളതലത്തിലുള്ള മലയാളികളെ ഉള്‍പ്പെടുത്തിയ  മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.
യു. എസ്. എ. യില്‍ നിന്നും  കാനഡയില്‍ നിന്നുമുള്ള  പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍:
1. ഫൊക്കാന മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്‌കാരം
        ചുവന്ന ബാഡ്ജ്,  രാജേഷ് ആര്‍. വര്‍മ്മ, ചിന്ത പബ്ലിക്കേഷന്‍സ്, 2017
2. ഫൊക്കാന വൈക്കം മുഹമ്മദ് ബഷീര്‍ ചെറുകഥാ പുരസ്‌കാരം
        ഓര്‍മ്മച്ചിപ്പ്, കെ.വി. പ്രവീണ്‍, ഡി.സി. ബുക്ക്‌സ്,  2017
3. ഫൊക്കാന ചങ്ങമ്പുഴ കവിതാ പുരസ്‌കാരം
        സാമഗീതം,  മാര്‍ഗരറ്റ് ജോസഫ്, ജനനി പബ്ലിക്കേഷന്‍സ്, ന്യൂയോര്‍ക്ക്,  2017
4. ഫൊക്കാന അഴീക്കോട് ലേഖന, നിരൂപണ പുരസ്‌കാരം
മലയാളിയുടെ ജനിതകം, എതിരന്‍ കതിരവന്‍, ഡി.സി. ബുക്ക്‌സ്,  2017
ആഗോളതല പുരസ്‌കാരങ്ങള്‍
1. ഫൊക്കാന മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്‌കാരം
        ആസിഡ്,  സംഗീതാ ശ്രീനിവാസന്‍, ഡി.സി. ബുക്ക്‌സ്, 2016
2. ഫൊക്കാന വൈക്കം മുഹമ്മദ് ബഷീര്‍ ചെറുകഥാ പുരസ്‌കാരം
       ഒരാള്‍ക്ക് എത്ര മണ്ണു വേണം,  ഇ. സന്തേഷ് കുമാര്‍  ഡി.സി. ബുക്ക്‌സ്, 2016
3. ഫൊക്കാന ചങ്ങമ്പുഴ കവിതാ പുരസ്‌കാരം
        ഈ തിരുവസ്ത്രം ഞാന്‍ ഉപേക്ഷിക്കുകയാണ്,  എസ്. രമേശന്‍, ഗ്രീന്‍ ബുക്ക്‌സ്, 2018
4. ഫൊക്കാന അഴീക്കോട് ലേഖന  നിരൂപണ പുരസ്‌കാരം
        ജനതയും ജനാധിപത്യവും, സണ്ണി കപ്പിക്കാട്, വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ്, 2017
5. ഫൊക്കാന നവ മാധ്യമ പുരസ്‌കാരം
        തന്മാത്രം,  ഡോ. സുരേഷ് സി. പിള്ള,  താമര പബ്ലിക്കേഷന്‍സ്, 2016
6. ഫൊക്കാന കുഞ്ഞിണ്ണി മാഷ് ബാലസാഹിത്യ പുരസ്‌കാരം
        അര സൈക്കിള്‍,  എം. ആര്‍. രേണുകുമാര്‍, ഡി. സി. ബുക്ക്‌സ്,  2016
7. ഫൊക്കാന കമലാദാസ് ആംഗലേയ സാഹിത്യ പുരസ്‌കാരം
       Rain Drops on My Memory Yacht, Swathi Sasidharan, KeralaBookStore.com, 2018
ആഗോളതല പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്ത ജഡ്ജിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ഭാഷാപോഷിണിയുടെ ചീഫ് എഡിറ്റര്‍ ശ്രീ കെ. സി. നാരായണനായിരുന്നു. പ്രൊഫ. ഡോ. എസ്. ശാരദക്കുട്ടിയും, പ്രൊഫ. ഡോ. ഷാജി ജേക്കബുമായിരുന്നു മറ്റ് കമ്മിറ്റിയംഗങ്ങള്‍.
യു. എസ്. എ., കാനഡ പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്തത് പ്രൊഫ. കോശി തലയ്ക്കല്‍ അധ്യക്ഷനായ കമ്മിറ്റിയായിരുന്നു. മുരളി ജെ. നായര്‍, ഡോണ മയൂര, വര്‍ഗീസ് പ്ലാമൂട്ടില്‍ എന്നിവര്‍ മറ്റ് കമ്മിറ്റിയംഗങ്ങള്‍.
ആംഗലേയ സാഹിത്യ പുരസ്‌കാരത്തിനുള്ള കൃതി തിരഞ്ഞെടുത്തത് പ്രൊഫ. സണ്ണി മാത്യൂസ് അധ്യക്ഷനായ കമ്മിറ്റിയായിരുന്നു. പ്രൊഫ. തോമസ് കെ. ഐ., മുകുന്ദന്‍ പാര്‍ത്ഥസാരഥി എന്നിവര്‍ മറ്റ് കമ്മിറ്റിയംഗങ്ങള്‍.
മലയാള ഭാഷയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുവാനായി ഫൊക്കാന ചെയ്തുവരുന്ന സേവനങ്ങളുടെ ഭാഗമാണ് ഈ പുരസ്‌കാരങ്ങളെന്നും ഇതില്‍ സഹകരിച്ച എല്ലാ സാഹിത്യകാരന്മാര്‍ക്കും പുരസ്‌കാര നിര്‍ണ്ണയത്തില്‍ സഹായിച്ച കമ്മിറ്റി അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.