ദിലീപ് വിവാദം കൊഴുക്കുമ്പോള്‍ നടിമാര്‍ അമേരിക്കയില്‍ അടിച്ചുപൊളിക്കുന്നു

നടന്‍ ദിലീപിനെ സിനിമാതാരങ്ങളുടെ സംഘടനയായ എ.എം.എം.എയിലേക്ക് തിരിച്ചെടുത്ത സംഭവം വലിയ വിവാദങ്ങളാണ് സൃഷ്ടിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. ഇവരുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ നടിമാര്‍ക്ക് പിന്തുണയുമായി നൂറോളം സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവച്ചു പുറത്ത് പോയപ്പോള്‍ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മയില്‍ നിന്നുകൊണ്ടു തന്നെ ഒരു തുറന്ന ചര്‍ച്ചയ്ക്കുള്ള അവസരം ചോദിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ വിവാദങ്ങളില്‍ നിന്ന് താല്‍കാലികമായി ഇടവേളയെടുത്ത് അമേരിക്കന്‍ യാത്രയിലാണ് റിമയും പാര്‍വതിയും ഗീതുവും മഞ്ജുവും. വിവിധ സ്ഥലങ്ങളിലെ ഷോകള്‍ക്ക് വേണ്ടിയാണ് ഇവരുടെ യാത്ര. ഇവര്‍ക്കെല്ലാവര്‍ക്കുമൊപ്പം പൂര്‍ണിമ ഇന്ദ്രജിത്തുമുണ്ട്.

parvathy

ദിലീപിനെ തിരിച്ചെടുത്ത വിവാദത്തില്‍ മഞ്ജു പ്രതികരിക്കാത്തതില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പുതിയ സിനിമകള്‍ റിലീസാകാനുള്ളത് കൊണ്ട് അമ്മയില്‍ നിന്ന് നടി രാജിവെക്കില്ലെന്നാണ് നടിക്കെതിരായ ആരോപണം. പാര്‍വതിയുടെയും സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്.

parvathy

parvathy

parvathy

parvathy

parvathy