നടിയെ ലൈംഗിക പീഡനത്തിനിരയാക്കി; മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ അറസ്റ്റില്‍

നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബോളിവുഡ് സൂപ്പര്‍ താരവും മുന്‍രാജ്യസഭാംഗവുമായ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ് ചക്രവര്‍ത്തിക്കും ഭാര്യ യോഗീത ബാലിക്കുമെതിരെ കേസ് ഫയല്‍ ചെയ്തു. നടിയുടെ പരാതിയിലാണ് ഡല്‍ഹിയിലെ രോഹിണി കോടതി എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. വഞ്ചന, പീഡനം. സമ്മതപ്രകാരമല്ലാതെയുള്ള ഗര്‍ഭഛിദ്രം എന്നിവയാണ് പരാതിയിലെ ആരോപണങ്ങള്‍.

2015 ഏപ്രിലിലാണ് യുവതിയും മഹാക്ഷയുമായി പരിചയപ്പെടുന്നത്. മേയില്‍ മഹാക്ഷയ് യുവതിയെ താന്‍ താമസിക്കുന്ന സ്ഥലത്ത വിളിച്ച് വരുത്തുകയും മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ ഇരുവരും ബന്ധം തുടര്‍ന്നു. എന്നാല്‍ പിന്നീട് ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിതമായി ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ഭാര്യയും മഹാക്ഷയും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തിന് ഭാര്യയും കൂട്ടുനിന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

ജിമ്മിയെന്ന ചിത്രത്തിലൂടെയാണ് മഹാക്ഷയ് ചക്രവര്‍ത്തി 2008ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിക്രം ഭട്ടിന്റെ ഹോണ്ടഡ് ആണ് നിലവില്‍ റിലീസിനു തയ്യാറെടുക്കുന്ന ചിത്രം. അച്ഛന്‍ മിഥുനൊപ്പം ലൂട്ട ആന്‍ഡ് എനിമി എന്ന ചിത്രത്തിലും മഹാക്ഷയ് വേഷമിട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ