നാഫ പുരസ്‌കാര വേദിയെ ഇളക്കിമറിച്ച് താരപുത്രന്മാര്‍

നാഫ പുരസ്‌കാര വേദിയിലെ താരപുത്രന്മാരുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഷാരൂഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് പാട്ടായ ലുങ്കി ഡാന്‍സിനാണ് ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ ചുവടുവെച്ചിരിക്കുന്നത്. വിജയ് യേശുദാസ് വേദിയില്‍ ഗാനം ആലപിക്കുമ്പോഴാണ് താരനിരയുടെ പ്രകടനം.

ന്യൂയോര്‍ക്കില്‍ നടന്ന നാഫാ അവാര്‍ഡ് ദാന ചടങ്ങിലാണ് ദുല്‍ഖറിന്റെയും കൂട്ടുകാരുടെയും തകര്‍പ്പന്‍ പ്രകടനം നടന്നത്. അവതാരകന്‍ മിഥുന്‍ രമേഷും വേദിയിലുണ്ടായിരുന്നു. ബോളിവുഡ് കിംഗ് ഖാന്റെ ചെന്നൈ എക്‌സ്പ്രസിലെ ലുങ്കി ഡാന്‍സ് ഒരുകാലത്ത് സൂപ്പര്‍ ഹിറ്റായിരുന്നു.