ഡബ്ല്യു.സി.സിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമ്മ ; എക്‌സിക്യൂട്ടീവ് യോഗം 19ന്

കൊച്ചി : അമ്മ എക്‌സിക്യൂട്ടീവ് യോഗം 19ന് ചേരാന്‍ ധാരണയായി. വുമണ്‍ ഇന്‍ സിനിമ കളക്ടീവുമായും 19ന് ചര്‍ച്ച നടത്തിയേക്കും. ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഡബ്ലു.സി.സിയ്ക്ക് താരസംഘടനയായ അമ്മക്ക് കത്ത് നല്‍കും.

‘പ്രാധാന്യമുള്ള വിഷയം’ ചര്‍ച്ചയ്ക്കുണ്ടെന്ന് എക്സിക്യൂട്ടിവ് അംഗങ്ങള്‍ക്ക് സന്ദേശം ലഭിച്ചു. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ക്ക് ക്ഷണക്കത്ത് നല്‍കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ