അഭിമന്യുവിനെ കൊന്നവര്‍ ഇസ്ലാം മതം പഠിച്ചത് ഇന്റര്‍നെറ്റിലൂടെയെന്ന് പാളയം ഇമാം

തിരുവനന്തപുരം: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊന്നവര്‍ ഇസ്ലാം മതം പഠിച്ചത് ഇന്റര്‍നെറ്റിലൂടെയെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി.

ഇസ്ലാമിനെ കൃത്യമായി പഠിക്കാത്തവരാണ് നാട്ടില്‍ ഇസ്ലാമിന്റെ പേരില്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുന്നതെന്നും, ഇവരാണ് ഇസ്ലാമിന്റെ വക്താക്കളാണെന്ന് പറഞ്ഞ് തീവ്രവാദം നടത്തുന്നതെന്നും, മെഴുകുതിരി വെട്ടത്തില്‍ ഇരുന്ന് ആരൊക്കയോ പറഞ്ഞ് കൊടുക്കുന്നതാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സാമ്രാജിത്വ ശക്തികളാണെന്നും ഇമാം ചൂണ്ടിക്കാട്ടി.

മതപരമായ ജ്ഞാനം ഇല്ലാത്ത ഇസ്ലാം നാമധാരികളായ ഇവരെ മിതത്വം പഠിപ്പിക്കണമെന്നും സംവാദത്തിലൂടെ ഇവരുടെ മനസ് മാറ്റാനുള്ള ഇടപെടല്‍ നടത്താന്‍ മതപുരോഹിതന്മാര്‍ ശ്രദ്ധിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.