ദിലീപ് വിഷയത്തില്‍ അമ്മ സംഘടന പിളരുന്ന അവസ്ഥ വരെ എത്തി; അമ്മ തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്; ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും ആവശ്യപ്പെട്ടില്ലെന്നും മോഹന്‍ലാല്‍

കൊച്ചി: ദിലീപ് വിഷയത്തില്‍ അമ്മ  സംഘടന രണ്ടായിട്ട് പിളരുന്ന അവസ്ഥ വരെ എത്തിയെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ഒരുപാട് പേരെ പ്രകോപനം കൊള്ളിക്കുന്ന തരത്തിലുള്ള ആഘാതമായിരുന്നു ദിലീപിനെ മാറ്റുന്നത്. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും പറഞ്ഞില്ല. ഒരാളെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ തീരുമാനം തിരുത്തുമായിരുന്നു. ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘്അമ്മ’ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത് തെറ്റായിപ്പോയി. ഇന്ന് ചേര്‍ന്നത് എക്‌സിക്യൂട്ടീവ് യോഗമായിരുന്നില്ല. ഈ മാസമോ അടുത്ത മാസമോ എക്‌സിക്യൂട്ടീവ് യോഗം ഉണ്ടാകും. ചില ആവശ്യങ്ങള്‍ ഉന്നയിച്ച് ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ അടുത്ത എക്‌സിക്യൂട്ടീവ് കൂടിയ ശേഷം തീരുമാനത്തിലെത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ