ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് ക്രൊയേഷ്യ

മോസ്‌കോ: ക്രൊയേഷ്യ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന്. ഇംഗ്ലണ്ടിനെ 2-1നാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. പെരിസിച്ചും മാന്‍ഡുസുകിച്ചുമാണ് ക്രൊയേഷ്യയുടെ ഗോളടിക്കാര്‍. ട്രിപിയര്‍ ആണ് ഇംഗ്ലണ്ടിന്റെ ഏകഗോള്‍ നേടിയത്. 68ാം മിനുറ്റിലും 109ാം മിനുറ്റിലുമാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ പിറന്നത്. നിശ്ചിതസമയത്ത് 1-1 സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമില്‍ മാന്‍ഡുസുകിച്ചിന്റെ കാലില്‍ നിന്നുമാണ് വിജയഗോള്‍ പിറന്നത്. വിജയത്തോടെ ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ എതിരാളികള്‍ ഫ്രാന്‍സ് ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ