പ്രതികരിക്കാത്തവരാണ് ലൈംഗിക ചൂഷണം നേരിടുന്നത്: അമല പോള്‍

സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് തക്ക സമയത്ത് പ്രതികരിക്കാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടാണെന്ന വെളിപ്പെടുത്തലുമായി നടി അമലാ പോള്‍ രംഗത്ത്. ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളും നേരിടേണ്ടി വരും. ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളുമാണ് ഏതൊരു പെണ്‍കുട്ടിക്കും ആവശ്യമെന്നും തനിക്ക് സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അമലപോള്‍ പറയുന്നു.

ഗോസിപ്പുകളെ ഈ ഫീല്‍ഡില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല. അതൊക്കെ ജോലിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇതിനോടൊക്കെ വളരെ കൂളായി പൊരുതി നില്‍ക്കണമെന്നും അമല പോള്‍ പറയുന്നു. മനസില്‍ ഒന്നുവെച്ച് പുറമേ മറ്റൊരു തരത്തില്‍ പെരുമാറാന്‍ എനിക്ക് കഴിയില്ല. ഏതു ഗ്യാംഗില്‍ എത്തിയാലും ഞാന്‍ അവരുമായി വേഗത്തില്‍ കമ്പനിയാകുമെന്നും ഇന്ന് ഞാന്‍ നേടിയതൊക്കെ ദൈവം തന്ന സമ്മാനമാണെന്നും താരം പറയുന്നു.

സിനിമാ രംഗത്ത് സ്ത്രീകള്‍ക്കു നേരെ ചൂഷണങ്ങള്‍ ഏറി വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കേയാണ് അമലാ പോളിന്റെ ഈ പ്രതികരണം എന്നതാണ് ശ്രദ്ധേയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ