മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

ലക്നൗ∙ മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുസ്‍ലിം സ്ത്രീകളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണിത്. വ്യക്തി നിയമബോർഡുകൾ ഭരണഘടനയ്ക്കു മുകളിലല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മുത്തലാഖിനെതിരായ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതിയിൽ വാദം നടക്കുകയാണ്. മുത്തലാഖ് മതാചാരത്തിന്റെ ഭാഗമാണെന്ന നിലപാടാണ് മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റേത്. എന്നാൽ കേന്ദ്രസർക്കാര്‍ നിലപാട് ഇതിനെതിരാണ്.