മഠത്തിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പറ്റ: കല്‍പറ്റ കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ (ബഥനി) മഠത്തിനുള്ളില്‍ ഇതര സംസ്ഥാന ജീവനക്കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ചൊവ്വാഴ്ച വൈകുന്നേരമാണ് ബിഹാര്‍ ബൂര്‍ബുരി കുശന്‍പൂര്‍ സ്വദേശിനിയായ ശേത അന്‍സിത (18) യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നാളെ രാവിലെ നടക്കും.