ഒരു നാട് കടൽ വിഴുങ്ങുന്നു ;ആലപ്പാട് ഗ്രാമം ഇല്ലാതാകുന്നു

സിബി ബോണി
ആർത്തലച്ചെത്തുന്ന ഭീമൻ തിരയുടെ ഹുങ്കാര ശബ്ദത്തിനു മേൽ മുഴങ്ങുന്ന ആലപ്പാടെന്ന പഞ്ചായത്തിലെ താമസക്കാരായ ജനങ്ങളുടെ രോദനം കേൾക്കാതെയും, ഈ കണ്ണീർ ചിത്രങ്ങൾ കാണാതെയും പോകരുത്.. ലോകമാനമുള്ള മലയാളികൾ.ഇതാ ഇങ്ങനെയാണ് ഒരു നാട് കടലിൽ ചേരാനിടയായതെന്ന്, ഭൂപടത്തിൽ ഇനിയെത്ര നാൾ എന്ന്.

ആമുഖമില്ലാതെ ഈ ചിത്രങ്ങൾ പറഞ്ഞു തരും.ആലപ്പാടിന്റെ തീരം പ്ലാറ്റിനത്തേക്കാൾ പത്തു മടങ്ങ് വിലയുള്ള കരിമണലിനാൽ സമ്പുഷ്ടമാണ്. ഇൽമനൈറ്റ്, മോണോ സൈറ്റ് , തുടങ്ങിയ അപൂർവ്വ ധാതുലവണങ്ങൾ ഇതിൽ നിന്നാണ് വേർതിരിക്കുന്നത്.നിങ്ങൾ കാണുന്ന ഈ ചിത്രങ്ങൾ ആലപ്പാട് പഞ്ചായത്തിൽ IRE യുടെ ഖനന മേഖലയായ വെള്ളനാ തുരുത്ത് എന്ന പ്രദേശമാണ്.ഈ അറ്റത്ത് നിന്നുമാണ് ഖനനം ചെയ്തു ചെയ്താണ് IRE നാട്ടുകാരുടെ ജനവാസ കേന്ദ്രങ്ങൾ ഇല്ലാതാക്കിയത്. കരിമണൽ തേടി കുത്തക കമ്പനികൾ ആലപാടിന്റെ തീരത്തെത്തിയ കഥയുണ്ട്. ആലപ്പാടൻ കയർ പ്രശസ്തമായിരുന്നു. തീരത്തെ മണലിലിട്ട് കയർ പിരിച്ച് അത് കയറ്റുമതി ചെയ്തപ്പോൾ നനഞ്ഞ കയറിൽ പറ്റിപ്പിടിച്ച തിളങ്ങുന്ന വസ്തു.അമൂല്യ സമ്പത്താണെന്ന് മനസിലാക്കി സാധ്യതകൾ മനസിലാക്കിയവർ കേരളത്തിൽ എത്തുകയായിരുന്നു. പതിയെ പതിയെ പൊതുമേഖല സ്ഥാപനമായ IRE ആലപ്പാട് ചുവടുറപ്പിച്ചു.കടലിൽ നിന്നും JCB കൊണ്ട് മണൽ വാരി ലോറിയിൽ നിറച്ച് രാത്രിയില്ല പകലെന്നില്ലാതെ മണൽ വണ്ടികൾ ചീറിപ്പാഞ്ഞു തുടങ്ങി.ഒരു കുഴിയിൽ നിന്നും മണ്ണെടുത്താൽ അടുത്ത തിരയത് വീണ്ടും നിറയ്ക്കും.ഓരോ കുഴി കുഴിക്കുമ്പോഴും തീരമിടിഞ്ഞു തുടങ്ങും.സീ വാൾ താണു തുടങ്ങി തിരമാലകൾ സീ വാളും കഴിഞ്ഞ് കരയിലേക്കും വീടുകളിലേക്കും ഒഴുകി. ഖ ന ന മേഖലയ്ക്ക് അടുത്ത് താമസിക്കുന്നവർക്ക് ജനജീവിതം ദു:സഹമായപ്പോൾ IRE ക്ക് നിർബന്ധമായി ഭൂമി നൽകി അവിടെ നിന്ന് ആളുകൾക്ക് മാറി താമസിക്കേണ്ടി വന്നു.കര കടലായി സ്കൂളുകളും ക്ഷേത്രങ്ങളും കടലെടുത്തു.കുടിവെളളം മലിനപ്പെട്ടു.ഖനന ത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അവശിഷ്ടങ്ങൾ കടലിലേക്ക് തള്ളി കടലിലെ ആ വാസവ്യവസ്ഥയെ താറുമാറാക്കി.ജനവാസ കേന്ദ്രങ്ങൾ മണൽകുന്നുകളായി.മരവും ചെടിയും പച്ചപ്പും ഇല്ലാതായി.കിളികൾ പറന്നു പോയ്.ജനങ്ങൾ അഭയാർത്ഥികളായ് തൊട്ടടുത്ത മുനിസിപ്പാലിറ്റിയിലേക്ക് പോയി.കുട്ടികളുടെ അവർ അനുഭവിക്കേണ്ട പൈതൃക മുതലുകൾക്ക് മേൽ IRE JCB കൊണ്ട് കുളങ്ങൾ തോണ്ടി.ആഴത്തിൽ ഖനനം നടത്തി.തീരശോഷണത്തിന്റെ ചിത്രം കൊടുത്തിരിക്കുന്ന മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.അത് കണ്ടാൽ മനസിലാകും എത്ര ഭൂമിയാണ് 17 KM നീളവും ചിലയിടത്ത് 50 മീറ്റർ പോലും വീതിയുമില്ലാത്ത അറബികടലിനും നാഷണൽ വാട്ടർ വേ 3 (TS കനാൽ . ട്രാവൻകൂർ ഷൊർണ്ണൂർ കനാൽ )യും ഇടയിലുള്ള ഈ പഞ്ചായത്തിൽ നിന്ന് നഷ്ടപ്പെട്ടുപോയത് എന്ന്.അഭയാർത്ഥികളായി ആലപ്പാട്ടുകാർ താമസിക്കുന്ന മുനിസിപ്പാലിറ്റിയിലെ അയണിവേലിക്കുളങ്ങര ഉൾപ്പെടുന്ന പ്രദേശത്തുകൂടി ഖനനത്തിന് അനുമതി ആവിശ്യപ്പെട്ടുകൊണ്ട് lRE നൽകിയ അപേക്ഷയിൽ മേൽ പരിസ്ഥിതി മന്ത്രാലയം ഈയടുത്ത കാലത്താണ് പബ്ലിക് ഹിയറിംഗ് നടത്തിയത്.ഖന നാനുമതി നൽകരുതെന്ന് ആലപാട്ടെ പൊതു ജനവും പരിസ്ഥിതി പ്രവർത്തകരും ഗവൺമെൻറിനോട് ശക്തമായ പ്രതിഷേധത്തോടെ അറിയിച്ചിട്ടുണ്ട്.
സീ വാഷിങ്ങെന്ന ഈ മണൽ കൊള്ള, ആലപ്പാട് പഞ്ചായത്തിനെ വിസ്മൃതിയിലേക്കു തള്ളും.എന്നെന്നേക്കുമായി സീ വാഷിംങ്ങ് അവസാനിപ്പിക്കുക ഖ ന ന മേഖല പുനർനിർമ്മിക്കുക.തീരം സീ വാളിനാലും പുലിമുട്ടി നാലും സംരക്ഷിക്കുക. ഖനനം നിർത്തുക. എന്നിവയാണ് ആലപ്പാട്ടെ ജനങ്ങൾക്ക് അധികൃതരോട് പറയാനുള്ളത്.ശക്തമായ ഒരു തിരയ്ക്കിപ്പുറം ഒരു നിലനിൽപ്പില്ലാത്ത ഉറക്കത്തിലും ഏതു നിമിഷവും പാഞ്ഞെത്തുന്ന കൂറ്റൻ തിരമാലകൾ ഇല്ലാതാക്കിയേക്കാമെന്ന ചിന്തയിൽ ജീവിക്കുന്ന ഞങ്ങൾക്ക് ഇനി മറ്റൊന്നും നോക്കാനില്ല.ഞങ്ങളുടെ കുട്ടികളുടെ നാടിന്റെ നിലനിൽപ്പിനപ്പുറമല്ല.മറ്റൊന്നിന്റേയും നിലനിൽപ്പിന്റെ വിഷയമെന്നും, അതു ഞങ്ങളുടെ വിഷയ മേ അല്ല എന്നും.അടിവരയിട്ട് പറയുകയാണ്. പ്രിയമുള്ളവരേ.ഞങ്ങളുടെ ഈ ദുരവസ്ഥ നിങ്ങൾ ലോകമെമ്പാടും എത്തിക്കണം.അറിയണം.വെറുമൊരു കടലാക്രമണത്തിന്റെ പേരിലല്ല.അനുഭവിക്കുന്ന ഈ വ്യത്യസ്തമായ ദുരന്തത്തിന്റെ തോത് മനസിലാക്കിയിട്ടാണ് സമരമുഖത്ത് എത്തിയതെന്ന്.ഞങ്ങൾക്ക് ജനിച്ച നാട്ടിൽ ജീവിക്കണം.മരിക്കണം.മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നഭ്യർത്ഥിക്കുന്നു.നാടിനു വേണ്ടി നാട്ടുകാർക്കൊപ്പം.

ആലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ ആണ് ലേഖിക