പന്തെറിഞ്ഞ് വിസ്മയം തീര്‍ത്ത് അര്‍ജുന്‍; ബാറ്റേന്തി ഇതിഹാസ താരമായ അച്ഛന് പുറകെ പന്തെറിഞ്ഞ് മകന്‍ ലോകം കീഴടക്കുമെന്ന് പ്രതീക്ഷ

ക്രിക്കറ്റ് ഇതിഹാസ താരമായ പിതാവിന്റെ തണലില്‍ നിന്നല്ലെ വളരുന്നത് എന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം വിരമമിടുകയാണ് സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ബാറ്റേന്തിയാണ് അച്ഛന്‍ ക്രിക്കറ്റില്‍ താരമായതെങ്കില്‍ പന്തെറിഞ്ഞ് മകന്‍ ലോകം കീഴടക്കുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്ക് അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അണ്ടര്‍ 19 ടീമില്‍ ശ്രീലങ്കക്കെതചിരെ നടന്ന ആദ്യ യൂത്ത് ടെസ്റ്റില്‍ അര്‍ജുന്‍ ഒരു വിക്കറ്റ് നേടി.

മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നേടിയ അര്‍ഡജുന്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണറായ കാമില്‍ മിഷാരയെ എല്‍ബിഡബ്ല്യൂവില്‍ കുരുക്കിയാണ് അര്‍ജുന്‍ പന്ത് കൊണ്ട് വിസ്മയം തീര്‍ത്തത്. ഇടങ്കയ്യന്‍ പേസറായ അര്‍ജുന്റെ പന്തിന് മുന്നില്‍ മിഷാരയ്ക്ക് മറ്റൊരു അവസരം ഉണ്ടായില്ല. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 244 ്ശ്രീലങ്ക എല്ലാവരും പുറത്തായി. ഹര്‍ഷ് ത്യാഗി, ബദോനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്തിട്ടുണ്ട്.