ആഗോള ക്‌നാനായ മക്കള്‍ക്ക് അറ്റ്‌ലാന്റയിലേക്ക് സ്വാഗതം

സാജു വട്ടക്കുന്നത്ത്

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) പതിമൂന്നാമത് കണ്‍വന്‍ഷന്‍ അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ അറ്റ്‌ലാന്റയില്‍ ഈമാസം 19-ന് വ്യാഴാഴ്ച മുതല്‍ 22 വരെ നടത്തപ്പെടുകയാണ്. നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ മക്കളുടെ സഭാ-സാമുദായിക- കലാപര-സാംസ്കാരികമായ കൂട്ടായ്മയായ ഈ മാമാങ്കം രണ്ടു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുകയാണ്.

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ (കെ.സി.എ.ജി) ആതിഥേയത്വം അരുളുന്ന ഈ കണ്‍വന്‍ഷനിലേക്ക് ജസ്റ്റിന്‍ പുത്തന്‍പുരയില്‍, മാത്യു പുല്ലാഴി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഭാരവാഹികള്‍ ഒന്നടങ്കം ഏവരേയും സ്വാഗതം ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്‍വന്‍ഷിലേക്ക് വരുന്ന ഏവര്‍ക്കും വേണ്ട എല്ലാവിധ സൗകര്യങ്ങളും കെ.സി.സി.എന്‍.എ തയാറാക്കി കഴിഞ്ഞു.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍, റീജണല്‍ വൈസ് പ്രസിഡന്റ് ജോബി വാഴക്കാല, നാഷണല്‍ മെമ്പര്‍ ഷാജുമോന്‍ തെക്കേല്‍ എന്നിവര്‍ എല്ലാ കമ്മിറ്റികളേയും കൂട്ടി ഊര്‍ജിതമായ അന്വേഷണം നടത്തുന്നു.

വിമന്‍സ് ഫോറം ഭാരവാഹികളായ ബീന വാഴക്കാല, ഷീലമ്മ ചക്കാലപ്പടവില്‍ എന്നിവര്‍ വിവിധ കമ്മിറ്റികളെ ക്രോഢീകരിച്ച് പ്രവര്‍ത്തിക്കുന്നു. വൈസ് പ്രസിഡന്റ് തോമസ് മുണ്ടംതാനം, ജോയിന്റ് സെക്രട്ടറി ജസ്സി പുതിയകുന്നേല്‍ എന്നിവര്‍ കണ്‍വന്‍ഷന്റെ കലാ-സാംസ്കാരിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

അറ്റ്‌ലാന്റയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്റര്‍, ഓംമ്‌നി ഹോട്ടല്‍ എന്നിവടങ്ങളിലായാണ് നാലു ദിവങ്ങളിലായാണ് നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ അരങ്ങേറുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും കണ്‍വന്‍ഷന്‍ സെന്ററിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യങ്ങള്‍ തയാറാക്കിക്കഴിഞ്ഞു. രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കി താമസ സൗകര്യത്തിന് ഹോട്ടല്‍ മുറികളും പത്തൊമ്പതാം തീയതി മുതല്‍ തയാറാക്കിക്കഴിഞ്ഞു.

കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് ലൂക്കോസ് ചക്കാലപ്പടവില്‍, ഡെന്നി എരണിക്കല്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നു. അറ്റ്‌ലാന്റാ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഈ പരിപാടികളുടെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. വളരെ അഭിമാനത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഏവരേയും സ്വാഗതം ചെയ്യുകയും അതോടൊപ്പം വേണ്ട എല്ലാ സൗകര്യങ്ങളും ഭാരവാഹികള്‍ വാഗ്ദാനം ചെയ്യുന്നു.

Picture2

Picture3

Picture

Picture