മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു; കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറാന്‍ തുടങ്ങി

കോട്ടയം: മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറാന്‍ തുടങ്ങി.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് തുറക്കും. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ തു​റ​ക്കേ​ണ്ടി വ​രു​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി അറിയിച്ചു. നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞാ​ൽ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കും. മു​ല്ല​പ്പെ​രി​യാ​റി​ന്‍റെ ജ​ല​നി​ര​പ്പ് 142 അ​ടി എ​ത്തു​ന്ന​തി​ന് മു​ൻ​പ് തു​റ​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യാ​യ 2403-ലെ​ത്താ​ൻ ഇ​നി 12.82 അ​ടി​വെ​ള്ളം​കൂ​ടി മ​തി​യാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ണ​ക്കെ​ട്ടി​ന്റെ താ​ഴ്ഭാ​ഗ​ത്തു​ള്ള പെ​രി​യാ​ർ തീ​ര​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നാ​ൽ 2403 അ​ടി​യി​ലെ​ത്തു​ന്ന​തി​നു​മു​മ്പേ അ​ണ​ക്കെ​ട്ടു തു​റ​ക്കേ​ണ്ടി​വ​രും. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് 2400 അ​ടി​യി​ലെ​ത്തി​യാ​ൽ അ​ധി​ക​മാ​യെ​ത്തു​ന്ന വെ​ള്ളം ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ​വ​ഴി പു​റ​ത്തേ​ക്കൊ​ഴു​ക്കാ​നാ​ണ് തീ​രു​മാ​നം.